1975ൽ രൂപീകൃതമായ സിക്കിം സംസ്ഥാനം മൂന്ന് അതിർത്തികളും ചൈന,നേപ്പാൾ, ഭൂട്ടാൻ,എന്നീ രാജ്യ ങ്ങളുമായി പങ്കുവെക്കുന്നു. ലോകത്തിലെ ഉയരം കൂടിയ മൂന്നാമത്തെ പർവതമായ കാഞ്ചൻ ജംഗ സിക്കിമിലും നേപ്പാളിലുമായി മേഘങ്ങളെ തൊട്ടു കിടക്കുന്നു. അതിർത്തി സംസ്ഥാനമായതിനാൽ നോർത്ത് സിക്കിം , ഈസ്റ്റ് സിക്കിം തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിക്കാൻ പെർമിറ്റ് എടുക്കേണ്ടതായിട്ടുണ്ട്.
വെസ്റ്റ് ബംഗാളിലെ Bagdogra എയർപോർട്ടിൽ നിന്നും 5 മണിക്കൂർ കൊണ്ട് എത്തേണ്ടതാണ് സിക്കിം തലസ്ഥാനമായ ഗാങ്ടോക്കിൽ. എന്നാൽ ശക്തമായ മഴയും വഴിയിലുണ്ടായ മലയിടിച്ചിലും പലേടത്തും റോഡ് ഗതാഗതം തടസ്സപ്പെടുത്തി. 10മണിക്കൂർ എടുത്തു ഗാങ്ടോക് എത്താൻ . ടീസ്റ്റ നദി റോഡിനു സമാന്തരമായി ആർത്തലച്ചു ഒഴുകികൊണ്ടിരുന്നു.
അടുത്ത ദിവസം, ഈസ്റ്റ് സിക്കിം അതിർത്തി യിലെ14000 അടി ഉയര ത്തിലുള്ള നാഥുലാ പാസ്സി ലേക്കുള്ള യാത്ര യായിരുന്നു.അനേകം ഹെയർപിൻ വളവുകളുള്ള റോഡ്. വഴിയിലുടനീളം ബുദ്ധമതമന്ത്രങ്ങൾ ആലേഖനം ചെയ്ത കൊടിത്തോരണങ്ങൾ. ജീവിതത്തിലെ എല്ലാ കാര്യത്തിനും വഴിപാട് പോലെ കൊടി നാട്ടുക അവരുടെ ഒരാചാരമാണ്.
നാഥുലാപാസ്സിലേക്കുള്ള വഴിയിലാണ് Tsomgo താടാകം. കോടമഞ്ഞ് കാഴ്ചയെ തടഞ്ഞുകൊണ്ടേയിരുന്നു.
നാഥുലാ എത്തിയതും കോരിച്ചൊരിയുന്ന മഴ.
കുറച്ചു പടികൾ കയറിവേണം ബോർഡറിൽ എത്താൻ. തണുപ്പിലും മഴയിലും ശരീരം മരവിച്ചു.... പടികൾ കയറും തോറും ബോധം മറയുന്നതുപോലെ തോന്നി.
എങ്കിലും അതിർത്തിയൊന്ന് കാണണം
എന്നുള്ള ആഗ്രഹത്താൽ വളരെ സമയമെടുത്തു കയറി. ചൈനയുടെ ഇന്ത്യയുടെയും മിലിറ്ററി പോസ്റ്റുകൾ അടുത്തടുത്ത് കിടക്കുന്നു. ഇൻഡോ - തിബറ്റൻ ട്രേഡ് കൊറിഡോറായിരുന്നു നാഥുലാപാസ്സ്.
അവിടെ നിന്നും പോയത് ഇൻഡോ- ചൈന യുദ്ധത്തിൽ മൃതിയടഞ്ഞ ബാബ ഹർഭജൻ സിംഗ് എന്ന ഇരുപത്തിയൊന്ന്കാരൻ്റെ സ്മാരകത്തിലേക്കാണ്. അദ്ദേഹത്തിന്റെ ആത്മാവിനെ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു ജവാനായാണ് സങ്കൽപ്പിക്കുന്നത്. വേദനപ്പിക്കുന്ന ഒരനുഭവമാണ് ആ സ്മാരകം.. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ആ മഹാത്മാവിന് ആളുകൾ പ്രണാമമർപ്പിക്കുന്നു.🙏
അടുത്ത ദിവസം ഗാങ്ടോക് local sight seeing ആയിരുന്നു. Chogyal Palden Thondup Namgyal മെമ്മോറിയൽ പാർക്ക്, ബുദ്ധദേവാലയങ്ങൾ, ജലപാതങ്ങൾ എന്നിവ കണ്ടു. കേബിൾ കാർ യാത്രയിൽ ഗാങ്ടോക് നഗരത്തിന്റെ bird eye vision ത്രസിപ്പിക്കുന്ന അനുഭവമായിരുന്നു. എംജി മാർഗ്ഗ് ഗാങ്ടോകിലെ മാർക്കറ്റാണ്. അവിടെ വാഹനങ്ങൾക്ക് പ്രവേശനമില്ല.കുട്ടികൾക്ക് കളിക്കുവാനുള്ള ഇടം, ഷോപ്പിംഗ് ഏരിയ എന്നതിലുപരി ആളുകൾക്ക് ഇരിക്കാനും റിലാക്സ് ചെയ്യാനുമുള്ള ഒരു സ്പേസ് കൂടിയാണ് അത്.
സിക്കിമിൻ്റെ പ്രകൃതിയെ, അവിടത്തെ മനുഷ്യരെ കൂടുതൽ അടുത്തറിയാൻ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും അനുവദിച്ചില്ല. കഴിയുമെങ്കിൽ ഒരിക്കൽക്കൂടി വരാം എന്ന വിചാരത്തോടെ മടക്കയാത്ര.
No comments:
Post a Comment